Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്‍ഡ് വെളിപ്പെടുത്തിയാല്‍ നടപടി: മന്ത്രി

തിരുവനന്തപുരം: ശബരിമലയിലെ ദേവപ്രശ്നത്തെക്കുറിച്ച് ദേവസ്വംബോര്‍ഡ് വെളിപ്പെടുത്തുകയാണെങ്കില്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തയാറാണെന്ന് ദേവസ്വം മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

കന്നഡ സിനിമാനടിയുടെ ജയമാല അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച വിവാദത്തെ കുറിച്ച് നിയമസഭയില്‍ പ്രതിപക്ഷം രണ്ട് തവണ ഉന്നയിച്ചു. ഇതിന് മറുപടിയായാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.

ശബരിമല കര്‍മപദ്ധതി സംബന്ധിച്ചുള്ള ചോദ്യത്തിനിടയിലായിരുന്നു പ്രതിപക്ഷം ഇത്തരം ചോദ്യങ്ങള്‍ ഉന്നയിച്ചത്. നടിമാരില്‍ പലരും പലതും നടിക്കുന്നുണ്ടെന്നും അതൊന്നു സര്‍ക്കാരിനെ ബാധിക്കുന്ന പ്രശ്നങ്ങളല്ലെന്നും മന്ത്രി പറഞ്ഞു. ജയമാലയുടെ വെളുപ്പെടുത്തലില്‍ ദുരൂഹതയുണ്ട്. ഇതൊന്നും ശബരിമല മാസ്റര്‍പ്ലാനുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളല്ല.

ശബരിമലയിലെ ക്ഷേത്രാചാരങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല. നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ശബരിമലയിലെ ക്ഷേത്രാചാരങ്ങളെ കുറിച്ച് തീരുമാനിക്കേണ്ടത്തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡാണ്. ശബരിമല ക്ഷേത്രത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ലിഗ വിവേചനമായി കണക്കാക്കുന്നില്ലേയെന്ന എന്‍.അനിരുദ്ധന്റെ (സിപിഎ) ചോദ്യത്തിന് മന്ത്രി നേരിട്ടുള്ള മറുപടി നല്‍കിയില്ല.

ജയമാല വിവാദത്തെ കുറിച്ച് ചില അംഗങ്ങള്‍ ആരാഞ്ഞെങ്കിലും ശബരിമല വികസനത്തിനുള്ള കര്‍മപദ്ധതിയാണ് നമ്മുടെ പ്രധാന ചര്‍ച്ചാവിഷയമെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറി.

ശബരിമല മാസ്റര്‍പ്ലാന്‍ നടപ്പാക്കാത്തത് കഴിഞ്ഞ സര്‍ക്കാരിന്റെ ഭാഗത്ത്നിന്നുമുള്ള ഗുരുതരമായ വീഴ്ചയാണ്. വികസനത്തിനായി ഭൂമി ഏറ്റെടുത്തപ്പോള്‍ പകരം ഭൂമി കൊടുക്കുന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നു. ഇതിന് കാരണം വകുപ്പുകള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ്.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോ സ്മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് എന്ന കണ്‍സള്‍ട്ടന്‍സിയാണ് മാസ്റര്‍ പ്ലാന്‍ തയാറാക്കുന്നത്. ഔട്ട്ലൈന്‍ മാസ്റര്‍പ്ലാന്‍ എന്ന പ്രാഥമിക രേഖയാണ് കമ്പനി ഇപ്പോള്‍ തയാറാക്കിയിട്ടുള്ളത്. മാസ്റര്‍പ്ലാന്‍ മാറ്റാനോ തിരുത്തിയെഴുതാനോ സര്‍ക്കാരിന് ഉദ്ദേശ്യമില്ല.

ശബരിമലയില്‍ വിട്ടുകിട്ടിയ ഭൂമിയില്‍ പണി നടന്നില്ലെങ്കില്‍ ഇപ്പോള്‍ കിട്ടിയ ഭൂമി നഷ്ടപ്പെടും. പകരം ഭൂമി നല്‍കാത്തത് ആശയകുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. വകുപ്പുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇത് പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കും - മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+