Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോസഫ് ഇടമറുക് അന്തരിച്ചു

ദില്ലി: പ്രശസ്ത മാധ്യമപ്രവര്‍ത്തകനും യുക്തിവാദിയുമായ ജോസഫ് ഇടമറുക് (72) അന്തരിച്ചു. വ്യാഴാഴ്ച വെളുപ്പിനാണ് അന്ത്യമുണ്ടായത്.

ദില്ലിയിലെ വസതിയിലായിരുന്നു അന്ത്യം. രാവിലെ ജോലിക്കാരന്‍ വന്ന് വാതിലില്‍ മുട്ടിയിട്ടും കതക് തുറക്കാതിരുന്നതിനാല്‍ അയല്‍ക്കാരും മറ്റും ചേര്‍ന്ന് വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ നിശ്ചേഷ്ടനായി കിടക്കുന്ന ഇടമറുകിനെയാണ് കണ്ടത്. അദ്ദേഹത്തെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇടമറുകിന്റെ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അംശം കുറവായതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

മലയാളത്തിലുള്ള യുക്തിവാദി പത്രമായ തേരാളിയുടെ സ്ഥാപക എഡിറ്ററുമാണ്. സനല്‍ ഇടമറുക്, ഗീതാ സ്കാനര്‍ എന്നിവര്‍ മക്കള്‍. ഉച്ചയ്ക്ക് ദില്ലിയില്‍ ശവസംസ്കരം നടക്കും.

ഒരു വര്‍ഷമായി ദില്ലിയിലെ മലയാള ഭരണഭാഷാ കേന്ദ്രത്തിന്റെ മുഖ്യസംഘാടകരില്‍ ഒരാളായി പ്രവര്‍ത്തിച്ചുവരികയാണ്. വിദേശ മലയാളികളെ മലയാള ഭാഷ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയ ഈ കേന്ദ്രത്തിന്റെ പ്രധാന സംഘാടകരില്‍ ഒരാളാണ് ഇടമറുക്.

കേരള ശബ്ദം വാരികയുടെ ഡല്‍ഹിയിലെ ലേഖകനായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഇടമറുക്. യുക്തിവാദത്തെ കുറിച്ച് ഒട്ടേറെപുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. കൃഷ്ണനും ക്രിസ്തുവും ജ-ീവിച്ചിരുന്നില്ല, ഉപനിഷത്തുക്കള്‍ ഒരു വിമര്‍ശന പഠനം, ഖുറാന്‍ ഒരു വിമര്‍ശന പഠനം, ഭഗവത്ഗീത ഒരു വിമര്‍ശന പഠനം, യുക്തിവാദിരാഷ്ട്രം, കോവൂരിന്റെ സംപൂര്‍ണ്ണ കൃതികള്‍ എന്നിവയാണ് പ്രധാനകൃതികള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+