എന്‍എസ്എസിന്റേത് ഇരട്ടത്താപ്പ്: വെള്ളാപ്പള്ളി
ആലപ്പുഴ: ദേവസ്വം ബോര്‍ഡില്‍ 33 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കരുടെ പ്രഖ്യാപനം അപലപനീയമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
ഒരു വശത്ത് സാമൂഹികനീതി നടപ്പാക്കണമെന്ന് ഗിരിപ്രഭാഷണം നടത്തുകയും മറുവശത്ത് സാമൂഹികനീതിക്കു വേണ്ടിയുള്ള സംവരണത്തെ എതിര്‍ക്കുകയും ചെയ്യുന്ന നിലപാട് ഇരട്ടത്താപ്പാണ്.
മന്നത്ത് പത്മനാഭന്റെ കസേരയിലിരുന്ന് അദ്ദേഹത്തിന്റെ മഹത്വത്തിനെതിരായിട്ടാണ് നാരായണപ്പണിക്കര്‍ പ്രവര്‍ത്തിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications