എഐഐഎംഎസ് പദവി ലഭിച്ചേക്കില്ല
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എഐഐഎംഎസ് പദവി ലഭിച്ചേക്കില്ലെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി നിയമസഭയില്‍ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിന് എഐഐഎംഎസ് പദവി നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പി.ചിദംബരം നേരത്തെ അറിയിച്ചിരുന്നെങ്കിലും ആ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്നോക്കം പോയിരിക്കുകയാണ്. മെഡിക്കല്‍ കോളജിന്റെ വികസനത്തിന് 100 കോടി രൂപ നല്‍കാമെന്നാണ് പുതിയ വാഗ്ദാനം.
എഐഐഎംഎസ് പദവി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications