മന്ത്രിസഭായോഗത്തില്‍ ബേബിക്ക് വി.എസിന്റെ വിമര്‍ശനം
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷന് ഫാക്സ് അയച്ചതു സംബന്ധിച്ച വിവാദത്തെ ചൊല്ലി മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിദ്യാഭ്യാസമന്ത്രി എം.എ.ബേബിയെ മന്ത്രിസഭായോഗത്തില്‍ നിശിതമായി വിമര്‍ശിച്ചു.
ഇക്കാര്യത്തില്‍ ബേബി ശ്രദ്ധക്കുറവ് കാട്ടിയെന്നും ഫാക്സ് അയച്ചതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം ഒഴിവാക്കാമായിരുന്നുവെന്നും വി.എസ് പറഞ്ഞു. കുറച്ചുകൂടി ശ്രദ്ധയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വി.എസ് ചൂണ്ടിക്കാട്ടി.
ഫാക്സ് അയച്ച തീയതിയെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്ക് എന്താണ് കാരണമെന്ന് വി.എസ് ബേബിയോട് ആരാഞ്ഞു. എന്നാല്‍ ബേബിക്ക് വ്യക്തമായ വിശദീകരണം നല്‍കാനുണ്ടായിരുന്നില്ല. തന്റെ ഭാഗം ശരിയാണെന്ന് സമര്‍ഥിക്കാന്‍ അദ്ദേഹം ശ്രമിക്കുകയോ വി.എസിനെ എതിര്‍ത്ത് സംസാരിക്കുകയോ ചെയ്തില്ല.
എംഎല്‍എ ഫണ്ട് വെട്ടിക്കുറച്ചതായുള്ള തന്റെ പ്രഖ്യാപനം എന്തടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി തിരുത്തിയതെന്ന് ധനമന്ത്രി തോമസ് ഐസക്ക് മന്ത്രിസഭായോഗത്തില്‍ ചോദിച്ചു. പ്രാദേശിക വികസനത്തിനുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു വി.എസിന്റെ മറുപടി.












Click it and Unblock the Notifications