ഗുജറാത്തില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് 9മരണം
അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ട്ലാ തുറമുഖത്തിനടുത്ത് കപ്പലുകള്‍ കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു.
പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ടുപേര്‍ മലയാളികളാണ്. പാലക്കാട് സ്വദേശി ബാബു ചന്ദ്രചൂഢന്‍, കോന്നി സ്വദേശി രാജന്‍ മാത്യു എന്നിവരാണ് മരിച്ച മലയാളികള്‍.
തുറമുഖം വിടുകയായിരുന്ന കപ്പലില്‍ ഡ്രഡ്ജിംഗ് നടത്തിക്കൊണ്ടിരുന്ന കപ്പല്‍ ഇടിക്കുകയായിരുന്നു. ജെഷു ഷിപ്പിംഗ് കമ്പനിയുടെതാണ് കപ്പല്‍.
വ്യാഴാഴ്ച രാത്രി എഴുമണിക്കും ഒന്‍പത് മണിക്കുമിടയിലാണ് അപകടം നടന്നത്.












Click it and Unblock the Notifications