കടല്‍ഭിത്തി നിര്‍മ്മാണത്തിന് 175കോടി
തിരുവനന്തപുരം: കേരളത്തില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി പന്ത്രണ്ടാമത് ധനകാര്യ കമ്മിഷന് 175കോടി രൂപ അനുവദിച്ചതായി ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രന് നിയമസഭയില്‍ അറിയിച്ചു.
പദ്ധതി നടത്തിപ്പിനായുളള സംസ്ഥാന തല സമിതി ജൂലൈയില്‍ ചേരുന്ന യോഗത്തില്‍ ഇതിന്മേല് അന്തിമ തീരുമാനം കൈക്കൊള്ളും.
കടല്ഭിത്തിനിര്മാണത്തിനും തീരദേശ സംരക്ഷണത്തിനുമായി 338.58 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി കേന്ദ്രപരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയില്‍ നെല്‍പ്പാട സംരക്ഷണത്തിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നും അനധികൃതമായ വയല്‍ നികത്തലിനെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും കൃഷി മന്ത്രി മുല്ലക്കര രത്നാകരന് സഭയില്‍ വ്യക്തമാക്കി.
ഉത്സവക്കാലങ്ങളില്‍ വിലക്കിഴിവ് നല്‍കുക വഴി കൈത്തറി സൊസൈറ്റികള്‍ക്ക് വന്നുചേരുന്ന സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുക, വിലക്കിഴിവ് നല്കുന്ന ദിവസങ്ങളുടെ എണ്ണം കൂട്ടുന്ന കാര്യം എന്നിവയില്‍ ഉടന്‍തന്നെ തീരുമാനമുണ്ടാക്കുമെന്ന് വ്യവസായ മന്ത്രി എളമരം കരിം നിയമസഭയില്‍ പറഞ്ഞു.