മാറാട് റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം
തിരുവനന്തപുരം: മാറാട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് രണ്ടുമാസത്തിനകം നിയമസഭയില്‍ വെയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണ്‍ അറിയിച്ചു.
സിപിഎമ്മിലെ പി ജയരാജന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയില്‍ കൈപ്പറ്റിയ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ പഠനം നടത്തുകയാണെന്നും രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി കൈക്കൊള്ളേണ്ട വിശദമായ നടപടി ക്രമങ്ങളടക്കം റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കുമെന്നുംമന്ത്രി വ്യക്തമാക്കി.
സഭയില്‍ സമര്‍പ്പിക്കുന്നതിനുമുമ്പേ യാതോരു തരത്തിലും റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2003മെയിലാണ് 9പേരുടെ ജീവന്‍ നഷ്ടപ്പെട്ട കലാപം നടന്നത്.












Click it and Unblock the Notifications