കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടതുമുന്നണി യോഗം ചേരും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സ്വാശ്രയ കോളേജ് പ്രവേശനം സംബന്ധിച്ച വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണി നേതൃയോഗം വെള്ളിയാഴ്ച ചേരും.

ന്യൂന പക്ഷ പദവിയുമായി ബന്ധപ്പെട്ട ഫാക്സ് വിവാദവും സ്വാശ്രയ ബില്‍ 2006ല്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന പാര്‍ട്ടി വിലയിരുത്തലുമുണ്ടായതിന്റെ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

സ്വാഭാവികമായും ഗൗരവമേറിയ ചര്‍ച്ചകള്‍ ഇക്കാര്യത്തിലുണ്ടായേക്കും. സിപിഎം സമീപനങ്ങളിലുള്ള അതൃപ്തി ആര്‍ എസ് പി നേതാവ് ടി.ജെ ചന്ദ്രചൂഢന്‍ കഴിഞ്ഞ ദിവസം പരസ്യമായി പ്രകടിപ്പിച്ചിരുന്നു.

മുന്നണിയിലെ മറ്റു ഘടകകക്ഷികള്‍ക്കും അവരുടേതായ ആക്ഷേപങ്ങളുണ്ട്. ബോര്‍ഡ് കോര്‍പ്പറേഷന്‍ വിഭജനം സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിലുണ്ടായേക്കാം. ഇതിനായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവരുടെ ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല.

വിഭജന മാനദണ്ഡങ്ങളും പ്രധാന കോര്‍പ്പറേഷനുകള്‍ ആര് എടുക്കണമെന്ന കാര്യവും ചര്‍ച്ചയില്‍ വിഷയമാകാനിടയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X