Get Updates
Get notified of breaking news, exclusive insights, and must-see stories!

വടക്കന്‍ ജില്ലകളില്‍ കനത്തമഴ തുടരുന്നു

കോഴിക്കോട്: കനത്തമഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ പരക്കെ നാശനഷ്ടമുണ്ടായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കനത്ത മഴയ്ക്കിടയില്‍ കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ ഒരാളെ കാണാതായി. റംഷാദ് (19) നെയാണ് വ്യാഴാഴ്ച രാത്രികുറ്റ്യാടിപ്പുഴയില്‍ തോണിമറിഞ്ഞ് കാണാതായത്. റംഷാദിനുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

വടകരതാലൂക്കിലെ വാണിമേല്‍ പഞ്ചായത്തില്‍ 32ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. മഴനിലയ്ക്കാതെ പെയ്യുന്നതിനെത്തുടര്‍ന്ന് ഇതിനടുത്ത മലയോര പ്രദേശങ്ങളെല്ലാം മണ്ണിടിച്ചിലിന്റെയും ഉരുള്‍ പൊട്ടലിന്റെയും ഭീഷണിയിലാണ്.

തൊട്ടടുത്തുള്ള കൊയിലാണ്ടിത്താലൂക്കിലും ഒട്ടേറെ വീടുകള്‍ ഭാഗികമായി നശിച്ചിട്ടുണ്ട്. താഴ്ന പ്രദേശങ്ങള്‍ മിക്കതും വെള്ളത്തിനടിയിലായതുമൂലം ഗതാഗതത്തിനും തടസ്സം നേരിടുകയാണ്. അയല്‍ ജില്ലകളായ മലപ്പുറത്തും വയനാട്ടിലും കനത്ത മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+