കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സ്കൂള്‍ ഹോസ്റലില്‍ ഭക്ഷ്യവിഷബാധ
തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 23 വിദ്യാര്‍ത്ഥികളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
കോലഴി ചിന്മയ മിഷന് സ്കൂല് ഹോസ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായത്.
വെള്ളിയാഴ്ച രാത്രി കഴിച്ച വെജിറ്റബിള്‍ ബിരിയാണിയാണ് വിഷബാധയ്ക്ക് കാരണമായതെന്ന് കരുതുന്നു. ചര്‍ദ്ദിയും തലകറക്കവും കണ്ടതിനെത്തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്.
തൃശ്ശൂര്‍ അശ്വിനി ആശുപത്രിയില്‍ 19പേരെയും ജില്ലാ ആശുപത്രിയില്‍ നാലുപേരെയുമാണ് പ്രവേശിപ്പിച്ചത്. ആരുടെയും നില ഗുരുതരമല്ല.
വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗംപേരെയും ശനിയാഴ്ച രാവിലെതന്നെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചിട്ടുണ്ട്.
Comments
Story first published: Saturday, July 1, 2006, 5:30 [IST]