Get Updates
Get notified of breaking news, exclusive insights, and must-see stories!

പേമാരിയില്‍ മലബാറില്‍ മൂന്നു മരണം

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മലബാര്‍ മേഖലയില്‍ വന്‍ നാശനഷ്ടം സംഭവിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ രണ്ടു പേരും കാസര്‍കോട്ട് ഒരാളും മരിച്ചു.

മലപ്പുറത്തും കണ്ണൂരും രണ്ടുപേരെ വീതവും പാലക്കാട്ട് ഒരാളെയും കാണാതായി റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ നാദാപുരത്തിനടുത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ വന്‍കൃഷിനാശം സംഭവിച്ചു.

മലപ്പുറം ജില്ലയില്‍ 23 വീടുകള്‍ക്ക് നാശമുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ തെങ്ങു ദേഹത്തുവീണും മറ്റൊരാള്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ടുമാണ് മരിച്ചത്. എടക്കാട് കടമ്പൂര്‍ കുന്നുമ്മല്‍ പീടികയ്ക്കു സമീപം മേലേടത്ത് മേപ്പാറ വളപ്പില്‍ രാഘവന്‍ ആചാരി (62)യാണ് വീട്ടുവളപ്പില്‍ നിന്ന് തെങ്ങു ദേഹത്തു വീണു മരിച്ചത്.

പിണറായി ചേക്കുപാലത്തിനടുത്ത് കാളിയില്‍ പുഴയില്‍ വലയിട്ടു മീന്‍ പിടിക്കുന്നതിനിടയിലാണ് കണ്ടോത്ത് എം.സി ശ്രീധരന്‍(60) മരിച്ചത്. ഇയാളുടെ സഹോദരന്റെ മകന്‍ പാറക്കണ്ടിവീട്ടില്‍ പി.കെ അനില്‍ക്കുമാറിനെ(40) ഒഴുക്കില്‍പ്പെട്ടു കാണാതായി.

ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി സ്കൂളിനു സമീപം വയലില്‍ നീന്താനിറങ്ങിയ കൊല്ലം കരുനാഗപ്പള്ളി കുലശേഖര പുരം കാട്ടില്‍ക്കടവ് പുത്തന്‍ പുര തെക്കെതില്‍ സന്തോഷിനെ(30) കാണാതായിട്ടുണ്ട്.

മത്സ്യ ബന്ധനത്തിനിടയിലാണ് കാസര്‍കോട് വലിയ പറമ്പിലെ കെ.വി രാജന്‍ ( 45) കവ്വായി കാര്യങ്കോട് പുഴയില്‍ മുങ്ങിമരിച്ചത്. മലപ്പുറം ജില്ലയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായിട്ടുണ്ട്.

വാഴക്കാട്ട് പനയം തൊടി കടവില്‍ കുളിക്കാനിറങ്ങിയ കരുവന്‍ തിരുത്തി അഷ്റഫിന്റെ മകന്‍ അര്‍ഷദ്(7), ചങ്ങരം കുളം ചെറുവല്ലൂര്‍ക്കടവ് ബണ്ടില്‍ കാല്‍വഴുതി വീണ് പെരുമ്പടപ്പ് കോടത്തൂര്‍ പണിക്കവീട്ടില്‍ പുതില്ലത്ത് സിദ്ദീഖ്(50) എന്നിവരെയാണ് കാണാതായത്.

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം പത്തംകുളം കുമളം കാട് കോളനിയില്‍ അയ്യപ്പ(34)നെ വ്യാഴാഴ്ച രാത്രി കാണാതായി. അയ്യപ്പനുവേണ്ടി നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+