മതം മാറിയിട്ടില്ലെന്ന് മീരാ ജാസ്മിന്‍
തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ദര്‍ശനവുമായി ബന്ധപ്പെട്ട് താന്‍ മതം മാറിയെന്നുള്ള പ്രചാരണം ശരിയല്ലെന്ന് ചലചിത്രതാരം മീരാ ജാസ്മിന്‍ വ്യക്തമാക്കി.
ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് താന്‍ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ തൃപ്പടിയില്‍ നെയ്യമൃത് സമര്‍പ്പിച്ച് ആരാധന നടത്തിയതെന്നാണ് മീരയുടെ പ്രസ്താവന.
ഇതോടെ മീരയുടെ ക്ഷേത്ര പ്രവേശനം പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുകയാണ്. എന്നാല്‍ ക്ഷേത്രം ഭാരവാഹികളുടെ അനുമതിയോടെയാണ് ക്ഷേത്ര ദര്‍ശനം നടത്തിയതെന്ന നടിയുടെ വെളിപ്പെടുത്തല്‍ കളവാണെന്ന് ക്ഷേത്രം ഭാരവാഹികളും ടി.ടി.കെ ദേവസ്വം അധികൃതരും അറിയിച്ചു.












Click it and Unblock the Notifications