Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്ത് വാഹനാപകടം: ഒരു മരണം

തിരുവനന്തപുരം: സൂപ്പര്‍ ഫാസ്റും ടെമ്പോയും കൂട്ടിയിടിച്ച് ഒരാള്‍ മരിക്കുകയും 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തിരുവനന്തപുരം നാലാഞ്ചിറ മെയിന്‍ ഗേറ്റിനു സമീപത്തുള്ള വളവില്‍ വെച്ചാണ് അപകടം നടന്നത്. അപകടത്തില്‍ ടെമ്പോ ഡ്രൈവര്‍ മുണ്ടക്കയം സ്വദേശി പുളിമൂത്തില്‍ ഹൗസില്‍ സഹീര്‍ മുഹമ്മദിന്റെ മകന്‍ സമീര്‍ (27)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 11.50ന് തിരുവനന്തപുരത്തുനിന്നും കട്ടപ്പനയ്ക്കു പോകുകയായിരുന്ന തിരുവനന്തപുരം ഗ്യാരേജിലെ സൂപ്പര്‍ ഫാസ്റും മുണ്ടക്കയത്തുനിന്നും തിരുവനന്തപുരത്തേയ്ക്കു പച്ചക്കറി കയറ്റി പോവുകയായിരുന്ന ടെമ്പോയുമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തില്‍ ടെമ്പോയുടെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സമീറിനെ ഉള്‍പ്പെടെ പരിക്കേറ്റവരെയെല്ലാം ഉടന്‍തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച പുലര്‍ച്ചയോടെ സമീര്‍ മരിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+