Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലഉപയോഗ നിയന്ത്രണനയം കൊണ്ടുവരും: മന്ത്രി

കൊച്ചി: പ്രധാന നദികള്‍ കൈയേറ്റം ചെയ്യുന്നതും മലിനീകരിക്കുന്നതും തടയുന്നതിന് ഒര സമഗ്ര ജല ഉപയോഗ നിയന്ത്രണ നയം കൊണ്ടുവരുമെന്ന് ജലവിഭവമന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഈ മാസം അവസാനത്തോടെ നയത്തിന് അന്തിമരൂപം നല്‍കും. നയരൂപീകരണത്തില്‍ പങ്ക് വഹിക്കുന്നതിനായി വിദഗ്ധരും സര്‍ക്കാരിതര സംഘടനകളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ശില്പശാലകള്‍ സംഘടിപ്പിക്കും.

നദി ഉപയോഗ നിയന്ത്രണ അതോറിറ്റി രൂപീകരിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം അനധികൃതമായി ഉപയോഗിക്കുന്നത് തടയാന്‍ വിജിലന്‍സ് സ്ക്വാഡ് രൂപീകരിക്കും. ജലവിതരണത്തിനിടെ 30 ശതമാനത്തോളം വെള്ളം നഷ്ടമാവുന്നുവെന്നാണ് കണക്ക്.

കൊല്ലം ജില്ലയിലെ അഷ്ടമുടി കായലില്‍ റവന്യു വകുപ്പ് നടത്തിയ പുനര്‍ സര്‍വേയില്‍ കായലിന്റെ 45 ശതമാനം കൈയേറിയെന്നാണ് വെളിപ്പെട്ടത്. തിരുവനന്തപുത്തെ വെള്ളായണി കായലില്‍ ഇതു പോലെ പുനര്‍ സര്‍വേ നടത്തും.

അടുത്ത മാസത്തോടെ കൊച്ചിയില്‍ ഹഡ്കോ കുടിവെള്ള പദ്ധതി നടപ്പാക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുക ബുദ്ധിമുട്ടാണ്. കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും- മന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+