ശബരിമല ദേവപ്രശ്നം റദ്ദാക്കാന്‍ ഹര്‍ജി
കൊച്ചി: ശബരിമലയില്‍ ജൂണ്‍ 15മുതല്‍ 19വരെ നടന്ന ദേവപ്രശ്നം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
പ്രശസ്ത ജ്യോതിഷികളുടെ പട്ടിക തയ്യാറാക്കിയ ശേഷം മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നതുപോലെ അയ്യപ്പസന്നിധിയില്‍ നറുക്കിട്ട് ദേവപ്രശ്നം നടത്തേണ്ടയാളെ തിരഞ്ഞെടുത്ത് വീണ്ടും പ്രശ്നം വെയ്ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജ്യോതിഷികളായ എടക്കാട്ടു വയല്‍ ജയകുമാറും മരട് രമേഷുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ശബരിമലയിലെ പൂജകളുമായി യാതൊരു ബന്ധവുമില്ലാത്ത ജ്യോത്സ്യന്‍മാര്‍ പൂജ തെറ്റാണെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പന്തളം കൊട്ടാരത്തിലുള്ള തിരുവാഭരണം മാറ്റി പുതിയത് നിര്‍മ്മിക്കണമെന്ന് പറഞ്ഞത് ബോര്‍ഡുമായുള്ള ഒത്തുകളിയാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. അയ്യപ്പന് സ്ത്രീ സ്പര്‍ശമേറ്റുവെന്ന ഉണ്ണികൃഷ്ണപ്പണിക്കരുടെ കണ്ടെത്തല്‍ കരുതിക്കൂട്ടിയുള്ള താണെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുവെന്ന് കന്നഡ താരം ജയമാലയുടെ വെളിപ്പെടുത്തലില്‍ ദൂരൂഹതയുണ്ടെന്നും ഇക്കാര്യം സര്‍ക്കാര്‍ സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹര്‍ജിയില്‍ ചീഫ് ജസ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് തിങ്കളാഴ്ച വാദം കേള്‍ക്കും. ജസ്റിസ് എം. രാമചന്ദ്രനാണ് അദ്ദേഹത്തോടൊപ്പം ഡിവിഷന്‍ ബഞ്ചിലുള്ളത്. ദേവസ്വം കേസുകള്‍ ഈ ബഞ്ചാണ് ഇനിമുതല്‍ പരിഗണിക്കുക.












Click it and Unblock the Notifications