കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിക്ക് ആയുര്‍വേദ ചികിത്സ നല്‍കും

  • By Staff
Google Oneindia Malayalam News

കോയമ്പത്തൂര്‍: പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനിക്ക് ആയുര്‍വേദ ചികിത്സ നല്‍കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ജയില്‍ വകുപ്പിന് നിര്‍ദേശം നല്‍കി.

ജയിലിനകത്തു തന്നെ ആയുര്‍വേദ ചികിത്സ നല്‍കാനാണ് നിര്‍ദേശം. ചെന്നൈയിലെ പ്രമുഖ ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ഏതാനും ദിവസത്തിനുള്ളില്‍ ജയിലില്‍ ചികിത്സ ആരംഭിക്കും.

മദനിയെ നേരത്തെ ഡോക്ടര്‍മാരുടെ സംഘം പരിശോധിച്ചിരുന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുമായി നടത്തി ചര്‍ച്ചയെ തുടര്‍ന്നാണ് ഡോക്ടര്‍മാരുടെ സംഘം മദനിയെ പരിശോധിച്ചത്.

കോയമ്പത്തൂരിലെയോ കേരളത്തിലെയോ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടുന്നതിനായി നേരത്തെ മദനി പരോളോ ജാമ്യമോ അനുവദിക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോയമ്പത്തൂര്‍ ബോംബ് സ്ഫോടന കേസിലെ കേസിലെ വിചാരണ പ്രത്യേക കോടതിയില്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് മദനിയെ ജയിലില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കാനാവില്ലെന്ന നിലപാടിലായിരുന്നു തമിഴ്നാട് സര്‍ക്കാര്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X