കീബോര്‍ഡില്‍ റെക്കോഡ് മീട്ടാന്‍ ജോര്‍ജ്
തിരുവനന്തപുരം: 50 മണിക്കൂര്‍ തുടര്‍ച്ചയായി കീബോര്‍ഡ് വായിച്ച് ലോക റെക്കോഡിടാന്‍ ഒരുങ്ങുകയാണ് ഇരുപത്തൊന്നുകാരനായ ജെയ്സണ്‍ ജോര്‍ജ്.
തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ജൂലൈ അഞ്ച് ഉച്ചയ്ക്ക് 12 മണിക്ക് ജയ്സണ്‍ കീബോര്‍ഡ് വായന ആരംഭിക്കും. ജൂലൈ ഏഴിന് വൈകീട്ട് ഏഴ് മണി വരെ കീബോര്‍ഡ് വായന തുടര്‍ന്ന് റെക്കോഡ് സ്ഥാപിക്കുകയാണ് ലക്ഷ്യം.
ഓരോ മണിക്കൂറിനും ശേഷം പത്ത് മിനുട്ടു വരെ വിശ്രമിക്കാം. എന്നാല്‍ മൊത്തം സമയത്തില്‍ 120 മിനുട്ടിലേറെ ഇടവേള പാടില്ലെന്നാണ് ചട്ടം. ഗിന്നസ്, ലിംക ബുക്ക് ഒഫ് റെക്കോഡ്സ് അധികൃതര്‍ കീബോര്‍ഡ് വായന നിരീക്ഷിക്കുന്നതിന് സന്നിഹിതരായിരിക്കും.
ഇതുവരെ കീ ബോര്‍ഡ് വായനയില്‍ റെക്കോഡ് ബുക്കുകളില്‍ റൊക്കോഡൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പരിപാടിയുടെ സംഘാടകനായ എ.ജി.റോബി പറഞ്ഞു. ജോര്‍ജ് നേരത്തെ ഒരു മിനുട്ട് ഇടവേള പോലും ഇല്ലാതെ എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി കീബോര്‍ഡ് വായിച്ചിട്ടുണ്ടെന്നും റോബി അവകാശപ്പെട്ടു.
ഈയിടെ ഒരു ബൈബിള്‍ കോഴ്സ് പൂര്‍ത്തിയാക്കിയ കൊച്ചി സ്വദേശിയായ ജോര്‍ജ് 14-ാം വയസിലാണ് കീ ബോര്‍ഡ് വായിക്കാന്‍ തുടങ്ങിയത്. രണ്ടു വര്‍ഷമായി റെക്കോഡ് ലക്ഷ്യത്തോടെ ഈ പരിപാടി സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു ജോര്‍ജ്.












Click it and Unblock the Notifications