കിളിരൂര്‍: പുനരന്വേഷണ സാധ്യത ആരായുമെന്ന് വി.എസ്
തൃശ്ശൂര്‍: കിളിരൂര്‍ കേസില്‍ പുനരന്വേഷണ സാധ്യത പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
കേസില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ശാരിയുടെ മാതാപിതാക്കള്‍ നല്‍കിയ നിവേദനം പരിഗണിക്കും. സി ബി ഐ അന്വേഷണം ഏര്‍പ്പെടുത്തിയ കേസില്‍ പുനരന്വേഷണം നടത്തുന്നതു പ്രായോഗികമല്ലെന്ന അഭിപ്രായം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് നിയമജ്ഞരുമായി ആലോചിച്ച് തീരുമാനിക്കും.
കരിപ്പൂരില്‍ മാദ്ധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ ശിക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്താന്‍ ജില്ലാ അധികാരികള്‍ക്ക് നല്‍കിയ കാലാവധി അവസാനിക്കാറായി. ഇതിന്റെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ ആവശ്യപ്പെടുമെന്നും അതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications