മീരയില്‍ നിന്ന് പരിഹാര ക്രിയകള്‍ക്ക് പണം ഈടാക്കും
തളിപ്പറമ്പ്: നടി മീരാ ജാസ്മിന്‍ രാജരാശ്വേരി ക്ഷേത്രത്തില്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയ സംഭവത്തില്‍ പരിഹാര ക്രിയകള്‍ക്കായി അവരില്‍ നിന്ന് പണം ഈടാക്കാനായി ക്ഷേത്രം അധികൃതര്‍ തീരുമാനിച്ചു.
ഹിന്ദുമതം സ്വീകരിച്ചുവെന്ന് പറഞ്ഞ് ക്ഷേത്രത്തില്‍ കടന്ന മീര താന്‍ മതം മാറിയിട്ടില്ലെന്നും ഹിന്ദുവല്ലെന്നും വെളിപ്പെടുത്തിയ സാഹചര്യത്തിലാണ് പുണ്യാഹം, ബിംബശുദ്ധി, കലശം, വിവിധ ഹോമങ്ങള്‍ എന്നിവ നടത്തുന്നത്. രണ്ട് ദിവസത്തെ പരിഹാര ക്രിയകള്‍ക്കായി മീരയില്‍ നിന്നും 10,000 രൂപ ദേവസ്വം അധികൃതര്‍ ഈടാക്കും. നടിയെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന സിനിമാ നിര്‍മാതാവിന് പണമടയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഇ.കെ.ബാബു നമ്പൂതിരി അറിയിച്ചു.
സംഭവത്തില്‍ പശ്ചാത്താപമുണ്ടെന്നും പിഴയടയ്ക്കാന്‍ തയ്യാറാണെന്നും നിര്‍മാതാവ് അറിയിച്ചിട്ടുണ്ടെന്ന് ബാബു നമ്പൂതിരി പറഞ്ഞു.












Click it and Unblock the Notifications