Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി പ്രവര്‍ത്തിക്കുന്നത് ലോബിക്കു വേണ്ടി: ചെന്നിത്തല

തിരുവനന്തപുരം: അന്തര്‍സംസ്ഥാന സ്വകാര്യ മാനേജ്മെന്റ് ലോബിക്കുവേണ്ടിയാണ് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പ്രവര്‍ത്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

സ്വാശ്രയ ബില്ലിന്റെ കാര്യത്തില്‍ നിലനില്ക്കുന്ന അനിശ്ചിതത്വം മൂലം പ്രവേശനം വൈകുന്ന സാഹചര്യത്ില്‍ വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലെ കോളേജുകളിലേക്കു പോവുകയാണ്. ബില്‍ ഭരണഘടനാവിരുദ്ധമെന്ന സംശയവും വിദ്യാര്‍ഥികളിലും രക്ഷകര്‍ത്താക്കളിലുമുണ്ട്.

ഈയവസരം മുതലെടുത്ത് പല കോളേജുകളും ന്യൂനപക്ഷപദവി നേടിയെടുത്തിട്ടുണ്ട്. ഇതും ഈ മേഖലയില്‍ പ്രശ്നം സൃഷ്ടിക്കുന്ന കാര്യമാണ്. സമൂഹത്തെ ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗങ്ങളായി തരം തിരിക്കുന്നത് വിവേചനം സൃഷ്ടിക്കും. യുഡിഎഫ് ഭരണകാലത്ത് ആരും ഇത്തരം നീക്കം നടത്തിയിരുന്നില്ല.

ഗുണ്ടാനിയമവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റനിരോധനം സംബന്ധിച്ച ഓര്‍ഡിനന്‍സും റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഗുണ്ടാനിയമം പിന്‍വലിക്കുന്നതോടെ സംസ്ഥാനത്ത് ഗുണ്ടാ, മാഫിയാ വിളയാട്ടം ശക്തിപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+