കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വാശ്രയ ബില്ലിന് ഗവര്‍ണ്ണറുടെ അംഗീകാരം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ പാസാക്കിയ സ്വാശ്രയ ബില്ലില്‍ ഗവര്‍ണര്‍ ആര്‍.എല്‍.ഭാട്യ ഞായറാഴ്ച രാവിലെ ഒപ്പുവച്ചു.

എറണാകുളം ഗസ്റ് ഹൗസില്‍ വച്ചാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവച്ചത്. കൊച്ചിയില്‍ നിന്ന് ഞായറാഴ്ച ദില്ലിക്ക് തിരിക്കുന്ന ഗവര്‍ണറുടെ അംഗീകാരത്തിനായി ശനിയാഴ്ച രാത്രി തന്നെ പ്രത്യേക ദൂതന്‍ മുഖാന്തിരം രേഖകള്‍ കൊച്ചിയിലെത്തിക്കുകയായിരുന്നു.

ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതോടെ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായതായി വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി പറഞ്ഞു. സ്വാശ്രയ ബില്ലിന് പ്രത്യേക പരിരക്ഷ നല്കുന്നതിനായി നിയമം ഭരണഘടനയുടെ ഒന്‍പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാനമന്ത്രിയുടെ സഹായം തേടുമെന്ന് മന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X