ശബരിമല: ദേവസ്വം അന്വേഷണം തുടങ്ങി
തിരുവനന്തപുരം: ശബരിമല ക്ഷേത്രകോവിലില്‍ പ്രവേശിച്ച് കന്നഡ നടി ജയമാല അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നുണ്ടായ വിവാദത്തെ കുറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് അന്വേഷണം തുടങ്ങി.
ഇത് സംബന്ധിച്ച് ശനിയാഴ്ച ദേവസ്വം വിജിലന്‍സ് എസ്പി അശോക് കുമാറാണ് അന്വേഷണം നടത്തുന്നതെന്ന് ദേവസ്വം പ്രസിഡന്റ് ജി.രാമന്‍നായര്‍ അറിയിച്ചു. ജൂലൈ ഏഴിന് ചേരുന്ന ബോര്‍ഡ് യോഗത്തില്‍ എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എസ്പി അശോക് കുമാര്‍ പ്രാഥമിക തെളിവെടുപ്പ് നടത്തി. ബാംഗ്ലൂരില്‍പോയി ജയമാലയെ അദ്ദേഹം ചോദ്യം ചെയ്തേക്കും. 1987ല്‍ ശബരിമലയില്‍ ചുമതലക്കാരായിരുന്ന ഉദ്യോഗസ്ഥരില്‍നിന്നും ശാന്തിക്കാരില്‍നിന്നും തെളിവെടുപ്പ് നടത്തും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണത്തിനുള്ള ശുപാര്‍ശ ബോര്‍ഡ് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് രാമന്‍നായര്‍ അറിയിച്ചു.












Click it and Unblock the Notifications