മുംബൈയില്‍ പേമാരി തുടരുന്നു
മുംബൈ: മൂന്ന് ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴ മുംബൈ നഗരത്തിലെ ജനജീവിതം ദുസ്സഹമാക്കി. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. റോഡ്, റെയില്‍, വിമാന ഗതാഗതത്തെ കനത്ത മഴ ബാധിച്ചു.
അന്തേരി, ഖാര്‍, മാലാട് സബ്വേ എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ഞായറാഴ്ച വൈകീട്ട് മുതല്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചിട്ടുണ്ട്. ഹാര്‍ബര്‍ ലൈന്‍ തീവണ്ടികള്‍ പലയിടത്തും ഓട്ടം നിര്‍ത്തിവച്ചിരിക്കുകയാണ്. വെസ്റേണ്‍ ലൈനിലെ തീവണ്ടികള്‍ 15 മിനുട്ടോളം വൈകിയാണ് ഓടുന്നത്.
അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.












Click it and Unblock the Notifications