ദില്ലിയില്‍ 35 കോടിയുടെ ഹെറോയിന്‍ പിടിച്ചു
ദില്ലി: ദില്ലിയില്‍ റവന്യൂ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥര്‍ 35 കോടി രൂപയുടെ ഹെറോയിന്‍ പിടിച്ചെടുത്തതായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്സ് ഏജന്‍സി വൃത്തങ്ങള്‍ തിങ്കളാഴ്ച അറിയിച്ചു.
ബദര്‍പൂര്‍-മെഹ്റലി റോഡില്‍ നിന്നാണ് 35 കിലോഗ്രാം ഹെറോയിനുമായി ഞായറാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ രണ്ടുപേരെ കസ്റഡിയിലെടുത്തത്. രാജേഷ് ചൗഹാന്‍, തേജ്വീര്‍ സിംഗ് എന്നിവരാണ് മയക്കുമരുന്നുസഹിതം പിടിയിലായത്.
ഗുര്‍നാം സിംഗ് എന്നയാളുടെ നേതൃത്വത്തിലുള്ള മയക്കുമരുന്നു റാക്കറ്റിലെ കണ്ണികളാണിവരെന്ന് സംശയിക്കപ്പെടുന്നു. ഇവര്‍ പഞ്ചാബ് സ്വദേശികളാണ്.












Click it and Unblock the Notifications