മാനേജ്മെന്റുകള്‍ക്ക് ഗൂഢലക്ഷ്യം: ബേബി
തിരുവനന്തപുരം: സ്വാശ്രയ ബില്ലിനെ എതിര്‍ക്കുന്ന മാനേജ്മെന്റുകള്‍ക്ക് ഗൂഢലക്ഷ്യമാണുള്ളതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി പറഞ്ഞു.
ഒരു ചെറിയ വിഭാഗം മാനേജ്മെന്റുകള്‍ മാത്രമേ ബില്ലിനെ എതിര്‍ക്കുന്നുള്ളൂ. എന്നാല്‍ കേരളത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നതെങ്കില്‍ ഇവര്‍ ബില്ലുമായി സഹകരിച്ചേ തീരുവെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബില്ലിനോട് എന്ത് നിലപാടെടുക്കണമെന്ന കാര്യത്തില്‍ യുഡിഎഫിലും കോണ്‍ഗ്രസിലും തികഞ്ഞ ആശയക്കുഴപ്പമാണെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications