കേരളത്തില്‍ കാലവര്‍ഷക്കെടുതി തുടരുന്നു
തിരുവനന്തപുരം: കാലവര്‍ഷം വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് വീണ്ടും കനത്ത നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടു.
കനത്തമഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ വീടുതകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മറയൂരിലെ ആദിവാസികളായ സാവിത്രി, അനില്‍കുമാര്‍ എന്നിവരാണ് മരിച്ചത്.
ഇതിനിടയില്‍ നീര്‍ക്കുന്നം, ആറാട്ടുപുഴ പ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം തുടരുകയാണ്. നീര്‍ക്കുന്നത്ത് കടലാക്രമണം ശക്തമായതിനെത്തുടര്‍ന്ന് പതിനഞ്ചോളം വീടുകള്‍ പൊളിച്ചുമാറ്റി.
സുനാമി ബാധിച്ച ആറാട്ടുപുഴയില്‍ കടലാക്രമണത്തെത്തുടര്‍ന്ന് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റി. തീരദേശറോഡും കടലാക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്.
തിരുവനന്തപുരത്ത് തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റില്‍ മരങ്ങള്‍ മുറിഞ്ഞുവീണ് ഒട്ടേറെ വീടുകള്‍ ഭാഗികമായി തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്.
ആലപ്പുഴയുടെ തീരപ്രദേശങ്ങളിലും കടലാക്രമണം ശക്തമാണ്. കോട്ടയം ജില്ലയിലുണ്ടായ കാറ്റില്‍ മരം വീണ് ഏറെ വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലും കാറ്റിലും മഴയിലും പരക്കെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടെ മിക്കയിടങ്ങളിലും റോഡില്‍ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications