Get Updates
Get notified of breaking news, exclusive insights, and must-see stories!

കിളിരൂര്‍ കേസ്: സിബിഐയെ കോടതി വിമര്‍ശിച്ചു

എറണാകുളം: കിളിരൂര്‍ സ്ത്രീ പീഡനക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് കോടതിയുടെ രൂക്ഷവിമര്‍ശനം. കേസ് ഡയറി ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടു.

തിങ്കളാഴ്ച കേസിന്റെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് സിബിഐയെ കോടതി വിമര്‍ശിച്ചത്. പീഡനത്തിനിരയായ ശാരിയെ ആദ്യം പരിശോധിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ മൊഴി സിബിഐ ഹാജരാക്കിയിരുന്നില്ല.

മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ടയച്ചശേഷം പിന്നീട് ശാരിയെ ചികിത്സിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങളെക്കുറിച്ചും കോടതി ആരാഞ്ഞു.

മരിക്കുമ്പോള്‍ ശാരിയുടെ ശരീരത്തില്‍ ചെമ്പിന്റെ അംശം കൂടുതല്‍ ഉണ്ടായിരുന്നുഎന്നതിനെക്കുറിച്ച് വിശദീകരണം നല്‍കാത്ത സിബിഐയുടെ നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

ഒടുവില്‍ കോടതി ആവശ്യപ്പെടുകയാണെങ്കില്‍ കേസ് വീണ്ടും അന്വേഷിക്കാമെന്ന് സിബിഐ ബോധിപ്പിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് കോടതി കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. കേസ് ഡയറി വെള്ളിയാഴ്ച ഹാജരാക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+