ഡിഐസിയുമായി ലയിക്കുന്ന പ്രശ്നമില്ല: രമേശ്
തിരുവനന്തപുരം: ഡിഐസിയുമായി ലയിക്കുന്ന പ്രശ്നമില്ലെന്നും അതേ സമയം ഡിഐസിയില്‍ നിന്ന് വിട്ടുവരുന്നവരെ സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് സന്തോഷമേയുള്ളൂവെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഒരു സംഘം ഡിഐസി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൂറുമാറ്റം നിരോധിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് റദ്ദാക്കിയത് പലയിടത്തും ഡിഐസിയുമായി ചേര്‍ന്ന് എല്‍ഡിഎഫിന് ഭരണം പിടിക്കാന്‍ വേണ്ടിയാണ്.
ഇടതുസര്‍ക്കാരിന്റെ ഭരണം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടി കഴിഞ്ഞു. ഗുണ്ടാനിയമം പിന്‍വലിച്ചതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഇരുന്നൂറോളം സിപിഎം പ്രവര്‍ത്തകരായ തടവുകാരെ പരോളില്‍ വിട്ടയച്ചതും കൂട്ടിവായിക്കണമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications