യുവതിയെ കാമുകന്‍ കുത്തിക്കൊന്നു
ആലുവ: വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ യുവതിയെ കുത്തിക്കൊന്നശേഷം കാമുകന്‍ പൊലീസില്‍ കീഴടങ്ങി. ആലുവ മഞ്ഞുമ്മലിലെ ഷിബുവിന്റെ ഭാര്യ സുനി(32)യെയാണ് കാമുകന്‍ പ്രേമചന്ദ്രന്‍ (38)കുത്തിക്കൊലപ്പെടുത്തിയത്.
സുനിയെ കൊലപ്പെടുത്തിയ ശേഷം പ്രേമചന്ദ്രന്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. തിങ്കളാഴ്ച രാവിലെ തൂപ്പുതൊഴിലാളിയായ സുനി ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു പ്രേമചന്ദ്രന്‍ ആക്രമണം നടത്തിയത്.
തൊട്ടടുത്തുണ്ടായിരുന്ന ആളുകളെയെല്ലാം ഭീഷണിപ്പെടുത്തിയശേഷമാണ് ഇയാള്‍ കൊല നടത്തിയത്. രക്തത്തില്‍ക്കുളിച്ചു കിടന്ന സുനിക്കു സമീപത്തേയ്ക്ക് വരാന്‍ ആരും ധൈര്യപ്പെട്ടില്ല. ഭര്‍ത്താവ് ഷിബുവിന്റെ കയ്യില്‍ക്കിടന്നാണ് സുനി അന്ത്യശ്വാസം വലിച്ചത്.
ഷിബുവും പ്രേമചന്ദ്രനും അയല്‍ക്കാരും സുഹൃത്തുക്കളുമാണ്. ഭാര്യ മരിച്ചശേഷം പ്രേമചന്ദ്രന്‍ സുനിയുമായി അടുത്തുവെന്നും കുടുംബത്തെവിട്ട് കൂടെവരാന്‍ തയ്യാറാണെന്ന് സുനി പ്രേമചന്ദ്രന് വാക്കു നല്‍കിയിരുന്നുവെന്നും പറയപ്പെടുന്നു. എന്നാല്‍ ആ തീരുമാനത്തില്‍ നിന്നും പിന്നീട് സുനി പിന്‍മാറിയതിലുള്ള വൈരാഗ്യമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന.
ആന്റണിയുടെയും ബേബിയുടെയും മകളാണ് സുനി. അനഖ, അഖില്‍ എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications