കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീരാ ജാസ്മിന്‍ പരിഹാര ക്രിയകള്‍ക്ക് പണം നല്‍കി

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: തളിപറമ്പ് രാജരാശ്വേരി ക്ഷേത്രത്തില്‍ പ്രവേശിച്ച മീരാ ജാസ്മിന്‍ പരിഹാര ക്രിയകള്‍ക്കായി ദേവസ്വം അധികൃതര്‍ക്ക് 10,000 രൂപ നല്‍കി. ഒരു ദൂതന്‍ വഴിയാണ് മീര പണമെത്തിച്ചത്.

അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്ന ക്ഷേത്രത്തില്‍ ഹിന്ദുവല്ലാത്ത മീരാ ജാസ്മിന്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയത് വിവാദത്തിന് വഴിവച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുണ്യാഹം, ബിംബശുദ്ധി, കലശം, വിവിധ ഹോമങ്ങള്‍ തുടങ്ങിയ പൂജാവിധികളുള്‍പ്പെട്ട പരിഹാര കര്‍മങ്ങള്‍ ചെയ്യാന്‍ തന്ത്രിമാര്‍ തീരുമാനിച്ചത്. ഇതിനുള്ള പണം മീരാ ജാസ്മിനില്‍ നിന്നും ഈടാക്കുമെന്നും ദേവസ്വം അറിയിച്ചിരുന്നു.

ക്ഷേത്രം ശുദ്ധീകരിക്കുന്നതിനായി രണ്ടു ദിവസത്തെ പൂജകള്‍ നടത്താനാണ് തന്ത്രിമാരുടെ യോഗം തീരുമാനിച്ചത്. മീരയുടെ ക്ഷേത്രസന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു മുതിര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥനോടും കാവല്‍ക്കാരോടും വിശദീകരണം തേടാനും തന്ത്രിമാര്‍ തീരുമാനിച്ചു.

ഭക്തരുടെ വികാരണം താന്‍ വ്രണപ്പെടുത്തിയെങ്കില്‍ ഖേദിക്കുന്നുവെന്ന് അറിയിച്ച് ക്ഷേത്രം അധികൃതര്‍ക്ക് ക്ഷമാപണം അറിയിക്കുന്ന കത്ത് നല്‍കിയിരുന്നു. പരിഹാരകര്‍മങ്ങള്‍ക്ക് പണം നല്‍കാന്‍ തയ്യാറാണെന്നും മീര അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X