Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല മാസ്റര്‍ പ്ലാന്‍ രണ്ടാം ഘട്ടം: ചര്‍ച്ച ദില്ലിയില്‍

കൊല്ലം: ശബരിമല മാസ്റര്‍ പ്ലാനിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള അനുമതിയ്ക്കായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയവുമായി ദേവസ്വം ബോര്‍ഡ് അധികൃതര്‍ തിങ്കളാഴ്ച ദില്ലിയില്‍ ചര്‍ച്ച നടത്തും.

രണ്ടാം ഘട്ട വികസനപ്രദേശത്ത് പെരിയാര്‍ ടൈഗര്‍ റിസര്‍ച്ച് മേഖലകൂടി ഉള്‍പ്പെടുന്നതിനാല്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. രണ്ടാം ഘട്ടത്തിന്റെ വിശദമായ പദ്ധതി തയ്യാറാക്കേണ്ടത് വിവാദമായ എക്കോ സ്മാര്‍ട്ട് കമ്പനി തന്നെയാണ്.

ട്രക്കിംഗ് പാത്ത്- നടപ്പാത-വീതികൂട്ടുക, കൈവരികള്‍ ഘടിപ്പിക്കുക, ഹൃദ്രോഗ ചികിത്സാ വിഭാഗം സ്ഥാപിക്കുക. അഴുക്കുചാല്‍ നിര്‍മാണം, നാനൂറിലധികം കക്കൂസുകള്‍ നിര്‍മ്മിക്കുക എന്നിവയടങ്ങിയതാണ് രണ്ടാം ഘട്ടം. നിലയ്ക്കല്‍ ഭാഗത്ത് നടന്ന ഒന്നാം ഘട്ടവികസനത്തില്‍ റോഡ് വീതികൂട്ടല്‍, കുടിവെള്ളവിതരണം വികസിപ്പിക്കാന്‍ കുഴല്‍ക്കിണര്‍ കുഴിക്കല്‍, വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള സൗകര്യം തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കിയത്.

ഇതിന്റെയും വശദമായ രൂപരേഖതയ്യാറാക്കിയത് എക്കോ സ്മാര്‍ട്ട് തന്നെയാണ്. എക്കോ സ്മാര്‍ട്ടിനെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രംഗത്തുവന്നതോടെ പദ്ധതി നടപ്പാക്കല്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. എക്കോ സ്മാര്‍ട്ട് അധികൃതര്‍ ശബരിമലയുമായി ബന്ധപ്പെടുത്തി നടത്തിയ ചില പ്രഖ്യാപനങ്ങളാണ് വിവാദമായത്. അന്നത്തെ ടൂറിസം മന്ത്രി വേണുഗോപാലിനെതിരെ എസ് എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപണമുന്നയിച്ചതും ഇതുമായി ബന്ധപ്പെട്ടതാണ്. പിന്നീട് അവര്‍ പണി പൂര്‍ത്തിയാക്കുകയായിരുന്നു.

ഇപ്പോള്‍ രണ്ടാംഘട്ട വികസനം നടപ്പാക്കേണ്ട സാഹചര്യം വന്നപ്പോള്‍ എക്കോസ്മാര്‍ട്ടുമായുള്ള തര്‍ക്കം പൂര്‍ണമായും തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് മധ്യസ്ഥരുടെ സഹായം തേടുന്നുണ്ട്. എക്കോ സ്മാര്‍ട്ടുമായുള്ള പ്രശ്നം ചര്‍ച്ചചെയ്തുതീര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായര്‍ പറഞ്ഞു.

തിങ്കളാഴ്ച ദില്ലിയില്‍ നടക്കുന്ന ചര്‍ച്ചയില്‍ വനം-പരിസ്ഥിതിമന്ത്രാലയത്തിനുപുറമെ എക്കോ സ്മാര്‍ട്ടിന്റെ പ്രതിനിധികളുമുണ്ടാകും. സംസ്ഥാനത്തെ വനം,ദേവസ്വം സെക്രട്ടറിമാരും ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍ നായരും അംഗം എം.ബി ശ്രീകുമാറും ചര്‍ച്ചയില്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+