കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവപ്രശ്നം: പലകാര്യങ്ങളും പുറത്തുവന്നില്ലെന്നു നാരായണപണിക്കര്‍

  • By Staff
Google Oneindia Malayalam News

തൃപ്പൂണിത്തുറ: ശബരിമലയിലെ ദേവപ്രശ്നത്തില്‍ വ്യക്തമായ പലകാര്യങ്ങളും മാധ്യമങ്ങളിലൂടെ പൂര്‍ണമായും പുറത്തവന്നിട്ടില്ലെന്ന് എന്‍എസ് എസ് ജനറല്‍ സെക്രട്ടറി പി.കെ നാരായണപണിക്കര്‍ പറഞ്ഞു.

ദൈവികകാര്യങ്ങളില്‍ പിഴവു വരുത്തിയും ആചാരാനുഷ്ടാനങ്ങള്‍ ലംഘിച്ചും മുന്നോട്ടുപോയാല്‍ അവിടെ പല അനര്‍ത്ഥങ്ങളും നടക്കുമെന്നതടക്കമുള്ള നിഗമനങ്ങള്‍ ഇതില്‍പ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഞായറാഴ്ച മന്നം സ്മൃതി മണ്ഡപത്തിലെ പൂര്‍ണകായ പ്രതിമ അനാഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ നടക്കാന്‍ പാടല്ലാത്ത ഒരുപാട് കാര്യങ്ങള്‍ നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ അഴിമതി നടക്കുന്നുവെന്നത് എന്‍എസ് എസ് പ്രമേയത്തിലൂടെ രേഖാമൂലം ആരോപിച്ചിട്ടുള്ളതാണ്. കന്നഡ നടി ജയമാല വിഗ്രഹത്തില്‍ തൊട്ടുഎന്നു പറയുന്നതു ശബരിമലയിലെ ദര്‍ശനരീതികളെക്കുറിച്ച് അറിവുള്ള ആര്‍ക്കും വിശ്വസിക്കാനാവില്ല.

ഓരോ വിഷയത്തിന്റെ കാര്യത്തിലും സമാന ചിന്താഗതിക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായിരുന്നു എസ് എന്‍ ഡിപിയുമായുള്ള യോജിച്ച പ്രവര്‍ത്തനം. അല്ലാതെ ഇതു ഹിന്ദു ഐക്യത്തിന്റെ പേരിലല്ല. ഒരിക്കല്‍പ്പോലും എന്‍എസ്എസ് ഹന്ദു ഐക്യത്തെക്കുറിച്ചു പറഞ്ഞിട്ടില്ല.

ആചാരാനുഷ്ഠാനങ്ങള്‍ക്കു ഭംഗം വരുന്ന വിധം താന്ത്രിക കാര്യങ്ങളില്‍ വേണ്ടത്ര അറിവില്ലാത്തവരെ ശാന്തിക്കാരായി നിയമിക്കുന്നതില്‍ നിന്നും പിന്തിരിയണമെന്നും മാത്രമേ എന്‍ എസ് എസ് ആവശ്യപ്പെട്ടിട്ടുള്ളൂവെന്നും നാരായപ്പണിക്കര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X