Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിവാദത്തിന് പുതിയ വഴിത്തിരിവ്

ചെന്നൈ: ശബരിമലയിലെ അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന് കന്നഡ നിട ജയമാലയുടെ വിവാദ പ്രസ്താവനയ്ക്കു പുതിയ വഴിത്തിരിവു നല്‍കിക്കൊണ്ട് സേലം സ്വദേശി രാജമംഗളം രംഗത്തെത്തി.

ശബരിമല ക്ഷേത്രത്തില്‍ 1987ല്‍ താന്‍ കൊണ്ടുചെന്ന അയ്യപ്പ വിഗ്രഹത്തിലാണ് ജയമാല തൊട്ടുവണങ്ങിയതെന്നാണ് രാജമംഗളം വെളിപ്പെടുത്തിയത്. ജയമാല വിഗ്രഹത്തില്‍ തൊട്ടുവണങ്ങിയതിനുശേഷം താനവര്‍ക്ക് ഒരു പൂ സമ്മാനിച്ചുവെന്നും രാജമംഗളം പറയുന്നു.

സേലത്തെ ചിന്നപ്പ തിരുപ്പതി സ്വേദശിയായ രാജമംഗളം 50വര്‍ഷമായി തുടര്‍ച്ചയായി ശബരിമല സന്ദര്‍ശിക്കുന്ന അയ്യപ്പഭക്തന്‍ കൂടിയാണ്. നടി ജയമാലയുടെ പ്രസ്താവനയുമായുണ്ടായ വിവാദത്തെത്തുടര്‍ന്നാണ് രാജമംഗളം പഴയ സംഭവം വിവരിച്ചത്.

1977ല്‍ താന്‍ ശബരിമലയിവെ അയ്യപ്പവിഗ്രഹത്തിന്റെ അതേ രൂപത്തില്‍ ഒരടി പൊക്കത്തില്‍ ഒരു വിഗ്രഹം പണിയിച്ചു. ഒരോ തവണ മല ചവിട്ടുമ്പോഴും ഈ വിഗ്രഹം ശ്രീകോവിലില്‍ കൊടുത്ത് പൂജിച്ച് വാങ്ങിക്കാറുണ്ട്.

1987ല്‍ ഇങ്ങനെ പതിവുപോലെ വിഗ്രഹം പൂജിക്കാന്‍ കൊടുക്കുന്നതിനുമുമ്പ് ശ്രീകോവിലിന്റെ പടിയില്‍ വെച്ച് തൊഴുതുനില്‍ക്കുമ്പോള്‍ വലിയ ആള്‍ത്തിരക്കുണ്ടായി അപ്പോള്‍ ആ തിരക്കില്‍പ്പെട്ട് ഒരു സ്ത്രീ തന്റെ മുമ്പിലേയ്ക്ക് വന്നുവീഴുകയും താന്‍ വെച്ച വിഗ്രഹത്തില്‍ തൊട്ടുവണങ്ങുകയും ചെയ്തു. അതു കണ്ട് താനവര്‍ക്ക് പൂ നല്‍കിയെന്ന് രാജമംഗളം പറയുന്നു.

ഇപ്പോള്‍ നടിയുടെ പ്രസ്താവന വാര്‍ത്തയായപ്പോഴാണ് താന്‍ പഴയ സംഭവം ഓര്‍ത്തത്. അന്ന് തന്റെ കയ്യിലുണ്ടായിരുന്ന വിഗ്രഹം തൊട്ടുതൊഴുതത് ജയമാലയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. താന്‍ പുറത്തുവെച്ചിരുന്ന വിഗ്രഹം ശബരിമലയിലെ യഥാര്‍ത്ഥ വിഗ്രഹമായിരിക്കുമെന്ന് അവര്‍ തെറ്റിദ്ധരിച്ചതായിരിക്കുമെന്നും ഇയാള്‍ പറയുന്നു. ഇക്കാര്യം വെളിപ്പെടുത്തി ക്ഷേത്രാധികൃതര്‍ക്ക് ഉടന്‍തന്നെ കത്തയയ്ക്കുമെന്നും രാജമംഗളം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+