അമ്മന്‍ വിമാനത്താവളത്തില്‍ തീപിടുത്തം
അമ്മാന്‍: അമ്മനിലെ ക്യൂന്‍ എലിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച വൈകീട്ട് വന്‍ തീപ്പിടുത്തമുണ്ടായതായി ജോര്‍ദ്ദാന്‍ അധികൃതര്‍ അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണമായതെന്നു കരുതുന്നു. സംഭവത്തെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ പ്രധാന ടെര്‍മിനലിലാണ് തീപിടുത്തമുണ്ടായത്. ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്നത്തിനുശേഷമാണ് ഫയര്‍ഫോഴ്സ് തീ അണച്ചത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇവിടെനിന്നുള്ള എല്ലാ സര്‍വ്വീസുകളും അമ്മനിലെ മറ്റൊരു വിമാനത്താവളത്തിലേക്ക് മാറ്റിയതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications