മുംബൈയില്‍ കനത്ത മഴ തുടരുന്നു
മുംബൈ: മൂന്നാം ദിവസവും ശക്തമായി പെയ്യുന്ന മഴയെത്തുടര്‍ന്ന് മുംബൈ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനജീവിതം തടസപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ മഴ കൂടുതല്‍ ശക്തമായതിനെത്തുടര്‍ന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ചയാരംഭിച്ച മഴ തിങ്കളാഴ്ച വൈകീട്ടോടെ അല്പം കുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമായിരിക്കുകയാണ്.
അടുത്ത 48മണിക്കൂറില്‍ മുംബൈയില്‍ കനത്ത മഴപെയ്യാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച 131.48 മില്ലി മീറ്റര്‍ മഴയാണ് മുംബൈ നഗരത്തില്‍ പെയ്തത്. പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളില്‍ 160.5ഉം കിഴക്കന്‍ പ്രദേശങ്ങളില്‍ 127.3 മില്ലി മീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കനത്ത മഴയെത്തുടര്‍ന്ന് മുന്‍കരുതല്‍ എന്നനിലയ്ക്ക് പല സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും വൈകീട്ട് നാലുമണിയോടെതന്നെ ജോലി നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള ദുരിതാശ്വാസ വിഭാഗം കനത്ത മഴയ്ക്കെതിരെ ജാഗ്രത പാലിക്കുന്നുണ്ട്.
കനത്തമഴയിലും നഗരത്തിലും അടുത്തപ്രദേശങ്ങളിലേക്കുമുള്ള എല്ലാ തീവണ്ടി സര്‍വ്വീസുകളും കൃത്യസമയം പാലിക്കുന്നുണ്ട്. വിമാനസര്‍വ്വീസുകളും ചൊവ്വാഴ്ച രാവിലെവരെ മാറ്റമില്ലാതെ തുടരുന്നുണ്ട്. വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് മുംബൈ-പൂനെ ദേശീയ പാത അടച്ചിരിക്കുകയാണ്.












Click it and Unblock the Notifications