വൈദികര്‍ വക്കീലാവുന്നതിനെതിരെ സുപ്രിം കോടതിയില്‍ ഹര്‍ജി
ദില്ലി: വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകവൃത്തിക്കനുവാദം നല്‍കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ ബാര്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി വാദം കേള്‍ക്കും.
ബിസിഐയുടെ പരാതിയില്‍ന്മേള്‍ മറുപടി ബോധിപ്പിക്കാന്‍ ഫാ. തോമസ് പുതുശ്ശേരി, മേരി ട്രീസ, എം.ടെസ്സി എന്നിവരോട് ജസ്റിസ് ബി. എന്‍.അഗര്‍വാള്‍, ജസ്റിസ് പി.പി നോള്‍ക്കര്‍ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
വൈദികരെയും കന്യാസ്ത്രീകളെയും അഭിഭാഷക വൃത്തിക്ക് അനുവദിച്ചുകൊണ്ടുള്ള 2006 മാര്‍ച്ച് 1ലെ കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റേ ചെയ്യാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.
സംസ്ഥാനത്തെ ബാര്‍ കൗണ്‍സില്‍ ആന്റ് അഡ്വക്കേറ്റ്സ് ആക്ട് പ്രകാരം മറ്റൊരു തൊഴിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അഭിഭാഷക വൃത്തിചെയ്യാന്‍ അനുവാദമില്ലെന്നും ക്രിസ്തീയ നിയമപ്രകാരം വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അഭിഭാഷകരായി എന്‍റോള്‍ ചെയ്യാന്‍ പാടില്ലെന്നും പൗരോഹിത്യമെന്നത് ഒരു മുഴുവന്‍ സമയ ജോലി തന്നെയാണെന്നുമാണ് ബാര്‍ കൗണ്‍സിലിന്റെ വാദം.
സഭാവസ്ത്രം സ്വീകരിക്കുന്നതോടെ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവരുടേതായ നിയന്ത്രണങ്ങളും കടപ്പാടുകളുമുണ്ടെന്നും ബാര്‍ കൗണ്‍സില്‍ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications