കോളയെയും പെപ്സിയെയും നോട്ടമിട്ടു: വി.എസ്
പാലക്കാട്: ജലചൂഷണം നടത്തുകയും പരിസരമലിനീകരണമുണ്ടാക്കുകയും ചെയ്യുന്ന കോള, പെപ്സി കമ്പനികളെ സര്‍ക്കാര്‍ നോട്ടമിട്ടുകഴിഞ്ഞെന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള തീരുമാനം ഇവയുടെ കാര്യത്തിലുണ്ടാകുമെന്നും മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഇടതുമുന്നണി സര്‍ക്കാറില്‍ കേരള ജനതയ്ക്ക് ഏറെ പ്രതീക്ഷകളുണ്ട്. ഇതു പൂര്‍ണമായി നിറവേറ്റാന്‍ ഒട്ടേറെ കാര്യങ്ങള്‍ക്കു പരിഹാരം തേടേണ്ടതുണ്ട്.
കേരളത്തെ സര്‍വ്വ നാശത്തിലെത്തിച്ച യുഡിഎഫ് സര്‍ക്കാറിന്റെ നടപടികള്‍ തിരുത്തി ശരിയായ ദിശയിലെത്തിക്കാന്‍ സമയമെടുക്കും.
അഴിമതി വിമുക്തമായ വിദ്യാഭ്യാസ സൗകര്യങ്ങള്‍ നിര്‍ധനര്‍ക്കും പ്രാപ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിടുക്കത്തില്‍ സ്വാശ്രയ നിയമം കൊണ്ടുവന്നത്. വിദ്യാഭ്യാസ കച്ചവടക്കാരും അവരുടെ കൂട്ടാളികളും അതിനെതിരെ പ്രവര്‍ത്തിക്കുന്നുണ്ട്.
മലമ്പുഴയില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ച ഒരു വ്യക്തിയുടെ ആശംസ ഇടുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റ ദിവസം ദേശാഭിമാനി പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അച്യുതാനന്ദനെ അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ചില പാര്‍ട്ടിക്കാര്‍തന്നെ പരസ്യത്തിനുപിന്നില്‍ ഇല്ലേ എന്ന ചോദ്യത്തിന് പരസ്യം ചെയ്തവരെയും അവരെ സഹായിച്ചവരെയും വേണ്ടതു ചെയ്യും എന്നായിരുന്നു വി. എസിന്റെ മറുപടി.












Click it and Unblock the Notifications