Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമാലയെ ദേവസ്വം വിജിലന്‍സ് എസ്പി ചോദ്യം ചെയ്യും

ശബരിമല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ വിജിലന്‍സ് എസ് പി കന്നഡ താരം ജയമാലയെ ചോദ്യം ചെയ്തേക്കും.

1987ല്‍ താന്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തുകയും ശ്രീകോവിലിനുള്ളിലെ അയ്യപ്പ വിഗ്രഹത്തില്‍ തൊടുകയും ചെയ്തുവെന്നുള്ള ജയമാലയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍.

ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് എസ് പി ജയമാല ക്ഷേത്ര ദര്‍ശനം നടത്തിയതായി പറയുന്ന സമയത്ത് ക്ഷേത്രത്തിലുണ്ടായിരുന്ന പുരോഹിതന്മാരെയും ദേവസ്വം ജീവനക്കാരെയുമെല്ലാം ചോദ്യം ചെയ്തു.

ജൂലൈ ഏഴിന് മുമ്പേ അന്വേഷ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞശേഷം മാത്രമേ സമഗ്രമായ അന്വേഷണത്തെപ്പറ്റി ബോര്‍ഡ് തീരുമാനമെടുക്കുകയുള്ളു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+