കടക്കെണി മൂലം വിഷം കഴിച്ച കര്‍ഷകന്‍ മരിച്ചു
കല്‍പ്പറ്റ: കടബാധ്യതയെത്തുടര്‍ന്ന് വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കര്‍ഷകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
കല്‍പ്പറ്റ എച്ചോം വിളമ്പുകണ്ടം വാറുമ്മല്‍ ഇ.കെ നാരായണന്‍(62)ആണ് തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ മരിച്ചത്.
പത്തുദിവസം മുമ്പ് വിഷം കഴിച്ചതിനെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാരായണനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബാങ്ക് , സ്വകാര്യ പണമിടപാട് സ്ഥാപനം എന്നിവയില്‍ നിന്നുമായി 50,000രൂപയോളം നാരായണന്‍ കടമെടുത്തിരുന്നു. യശോധയാണ് ഭാര്യ രാജേഷ്, സജിത, രാകേഷ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications