ഐസ്ക്രീം കേസ് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി
കൊച്ചി: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ പ്രതികളെ വെറുതെവിട്ട കോഴിക്കോട് അസിസ്റന്റ് സെഷന്‍സ് കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടിയില്‍ അപ്പീല്‍ നല്‍കി.
സര്‍ക്കാരിനു വേണ്ടി സംസ്ഥാന പ്രോസിക്യൂട്ടര്‍ ജനറല്‍ പി.ജി.തമ്പിയാണ് അപ്പീല്‍ സമര്‍പ്പിച്ചത്. സത്യം തെളിയിക്കുന്നതിന് വിചാരണ കോടതിയുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
കേസിലെ മുഖ്യസാക്ഷി റജീനയും മറ്റും സമ്പന്നരായതിനെ കുറിച്ച് കോടതി അന്വേഷിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.


Click it and Unblock the Notifications