Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയമാല നിയമ നടപടി നേരിടേണ്ടി വന്നേക്കും

തിരുവനന്തപുരം: ശബരിമല ക്ഷേത്രസന്നിധാനത്തില്‍ പ്രവേശിക്കുകയും അയ്യപ്പവിഗ്രഹത്തില്‍ തൊടുകയും ചെയ്തുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ നടി ജയമാല നിയമ നടപടി നേരിടേണ്ടി വരുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ജി.രാമന്‍നായര്‍ പറഞ്ഞു.

നടി ക്ഷേത്രത്തില്‍ കടന്നുവെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബോര്‍ഡിനെ സഹായിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ ശബരിമല ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കില്ലെന്ന ആചാരം ജയമാല തന്റെ പ്രവൃത്തിയിലൂടെ ലംഘിക്കുകയാണ് ചെയ്തത്. ഇത് നിയമത്തിനു മുന്നില്‍ കുറ്റകരമായ അതിക്രമിച്ചു കടക്കലായി പരിഗണിക്കപ്പെടുമെന്ന് രാമന്‍നായര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ തുടര്‍ അന്വേഷണത്തിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുന്നതു സംബന്ധിച്ച് ജൂലൈ ഏഴിന് നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം തീരുമാനമെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+