കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം
കണ്ണൂര്‍: കണ്ണൂരിലും മാഹിയിലും ആര്‍ എസ് എസ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.
സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബിന്റെ വധവുമായ ബന്ധപ്പെട്ട് ആര്‍ എസ് എസ് കണ്ണൂര്‍ വിഭാഗ് പ്രചാര്‍ പ്രമുഖ് വല്‍സന്‍ തില്ലങ്കേരിയെ പൊലീസ് അറസ്റുചെയ്തതില്‍ പ്രതിഷേധിച്ചാണ് ആര്‍ എസ് എസ് ജില്ലാ നേതൃത്വം ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.
ഏതാനും ഇരുചക്രവാഹനങ്ങള്‍ മാത്രമേ നിരത്തിലിറങ്ങിയിട്ടുള്ളു. കടകളും മറ്റു സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്.
കാസര്‍കോട് ജില്ലയില്‍ നിന്നും വരുന്ന ബസ്സുകള്‍ ഒഴവറയിലും കോഴിക്കോട്ടു നിന്നും വരുന്ന ബസ്സുകള്‍ അഴിയൂരില്‍വെച്ചും സര്‍വ്വീസ് നിര്‍ത്തുകയാണ്.
കള്ളക്കേസില്‍ കുടുക്കിയാണ് തന്നെ അറസ്റുചെയ്തതെന്നാരോപിച്ച് വത്സന്‍ തലശ്ശേരി സബ് ജയിലില്‍ നിരാഹാര സമരം നടത്തുകയാണ്. സിപിഎം നിര്‍ദ്ദേശപ്രകാരമാണ് നേതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നാണ് ആര്‍ എസ് എസിന്റെ ആരോപണം.












Click it and Unblock the Notifications