കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി
പാലക്കാട്: കുരിയാര്‍കുറ്റി-കാരപ്പാറ പദ്ധതി ഈ സര്‍ക്കാറിന്റെ കാലത്തുതന്നെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പറമ്പിക്കുളം ആളിയാര്‍ നദീജനക്കരാറില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി നിലകൊണ്ടത് സംസ്ഥാനത്തെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരാണ്. ഇവര്‍ തമിഴ്നാട്ടില്‍ എസ്റേറ്റുകള്‍ വാങ്ങിയതായി വിവരം ലഭിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍, പറമ്പിക്കുളം-ആളിയാര്‍ കരാറുകള്‍ പുതുക്കുന്നതിന് തമിഴ്നാടുമായി സൗഹര്‍ദ്ദപരമായിത്തന്ന ചര്‍ച്ച നടത്തുമെന്നും വി.എസ് അറിയിച്ചു.












Click it and Unblock the Notifications