ജോലിവാഗ്ദാന തട്ടിപ്പ്: യുവാവ് അറസ്റില്‍
കൊച്ചി: ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും വന്‍ തുക തട്ടിയെടുത്ത യുവാവിനെ പൊലീസ് അറസ്റ്ചെയ്തു.
കൊച്ചി നഗരത്തില്‍ വേള്‍ഡ് വൈഡ് മാന്‍പവര്‍ കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ റിക്രൂട്ടിംഗ് ഏജന്‍സി നടത്തുന്ന ബിനു(32)വിനെയാണ് തട്ടിപ്പു നടത്തിയതിന്റെ പേരില്‍ തിങ്കളാഴ്ച പൊലീസ് അറസ്റുചെയ്തത്.
ഗള്‍ഫ് രാജ്യങ്ങളിലും മറ്റു വിദേശരാജ്യങ്ങളിലും ജോലി ഏര്‍പ്പാടാക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് പലരില്‍ നിന്നായി ഇയാള്‍ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തത്. സി. എം ജോര്‍ജ് എന്നയാളുടെ പരാതിപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റുചെയ്ത്.
ജോര്‍ജിന്റെ ഭാര്യക്ക് ഇസ്രയേലില്‍ ജോലി ഏര്‍പ്പെടുത്തിക്കൊടുക്കുമെന്ന് പറഞ്ഞ് ഒന്നര ലക്ഷം രൂപയാണ് ബിനു കൈക്കലാക്കിയത്. കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസ്സിലായതോടെയാണ് ജോര്‍ജ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
സബ് ഇന്‍സ്പെക്ടര്‍ എം. എം. ജോസ്, ജൂനിയര്‍ എസ് ഐ വിനോദ്, ഹെഡ് കോണ്‍സ്റബിള്‍ മജീദ് എന്നിവരടങ്ങിയ സംഘമാണ് ബിനുവിനെ അറസ്റ്റുചെയ്തത്. ഞാറയ്ക്കല്‍ പൊലീസ് സ്റേഷനില്‍ ബിനുവിനെതിരെ മൂന്ന് വാറണ്ടുകള്‍ നിലവിലുണ്ട്.












Click it and Unblock the Notifications