Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുണ്ടാനിയമം: നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഗുണ്ടാനിയമം പിന്‍വലിക്കുന്നതിനുപിന്നിലെ ഉദ്ദേശ്യം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണ്. യുഡിഎഫ് സര്‍ക്കാര്‍ നിയമം കൊണ്ടുവന്ന കാലത്ത് എതിര്‍പ്പു പ്രകടിപ്പിക്കാതിരുന്നവര്‍ അധികാരത്തിലെത്തിയപ്പോള്‍ ഇത് വേണ്ടെന്ന് വയ്ക്കുന്നതിനുള്ള കാരണം വിശദീകരിക്കണം.

കേരള നിയമസഭയില്‍ ഗുണ്ടാനിയമം സംബന്ധിച്ചു കൊണ്ടുവന്ന ബില്ല് ചര്‍ച്ച ചെയ്ത് പാസാക്കാന്‍ സമയം ലഭിക്കാത്തതു കൊണ്ടാണ് അത് ഒരു ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ചത്. അന്നത്തെ ഓര്‍ഡിനന്‍സിന്റെ കാലാവധി ബുധനാഴ്ചയോടെ തീരും. അത് വീണ്ടും പുറപ്പെടുവിക്കേണ്ടതിന്റെ ആവശ്യമില്ലെന്ന സര്‍ക്കാരിന്റെ തീരുമാനം ഏറ്റവും നിര്‍ഭാഗ്യകരമാണ്.

ഈ നിയമം കൊണ്ടുവരാന്‍ ഇടയായ സാഹചര്യം അറിയാവുന്നത് കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത്. താന്‍ മുഖ്യമന്ത്രിയായ ശേഷം വിളിച്ച് ചേര്‍ത്ത പൊലീസുകാരുടെ ഉന്നതതല യോഗത്തില്‍ എല്ലാവരും ആവശ്യപ്പെട്ട ഒരു കാര്യമായിരുന്നു ഗുണ്ടാനിയമം. ഇന്നത്തെ നിയമം ഗുണ്ടകളെ വേണ്ടവിധം കൈകാര്യം ചെയ്യുന്നതിന് ശക്തമല്ല.

തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതുപോലുള്ള നിയമങ്ങളുണ്ട്. പല സംസ്ഥാനങ്ങളിലും പൊലീസ് കമ്മിഷണര്‍മാര്‍ക്കും മജിസ്ട്രേട്ടുമാരുടെ അധികാരം കൊടുത്തിട്ടുണ്ട്.

എന്നാല്‍ കേരളത്തില്‍ പൊലീസ് കമ്മിഷണര്‍മാരുണ്ടെങ്കിലും അവര്‍ക്ക് ഈ അധികാരമില്ലെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. ഓര്‍ഡിനന്‍സ് നടപ്പാക്കേണ്ട എന്ന് സര്‍ക്കാരിന് എവിടെനിന്നാണ് ഉപദേശം കിട്ടിയത്? മാറി മാറി വന്ന സര്‍ക്കാരുകളുടെ മുന്നില്‍ പുതിയ ഗുണ്ടാ നിയമം ആവശ്യമാണെന്ന് പറഞ്ഞ ആഭ്യന്തരവകുപ്പ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന ഉപദേശം കൊടുക്കുമെന്ന് കരുതുന്നില്ല.

ഈ തീരുമാനം രാഷ്ട്രീയപ്രേരിതമാണ്. പ്രതിപക്ഷത്ത് ഇരുന്നപ്പോള്‍ പോലും എതിര്‍ക്കാതിരുന്നവര്‍ അധികാരത്തില്‍ വന്നപ്പോള്‍ വേണ്ടെന്ന് വയ്ക്കാനുള്ള കാരണം കേരളത്തിലെ ജനങ്ങളോട് വിശദീകരിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+