Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് പ്രത്യേക പദ്ധതി വേണം: രമേശ്

തിരുവനന്തപുരം: പ്രകൃതിക്ഷോഭംമൂലം വിളനാശമുണ്ടായി ദുരിതത്തിലായ സംസ്ഥാനത്തെ കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് വശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഇതുപോലെ ദുരന്തം സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചതുപോലെ കേരളത്തിലെത്തി ഇവിടത്തെ കാര്‍ഷിക മേഖലയിലെ ദുരന്തം നേരിട്ടുകണ്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് മന്‍മോഹന്‍സിംഗിനയച്ച ഫാക്സ് സന്ദേശത്തില്‍ ചെന്നിത്തല ആവശ്യപ്പെട്ടു.

കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കുപ്രകാരം കേരളം, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, തുടങ്ങിയ സംസ്ഥാനങ്ങളിലെ 31 ജില്ലകളിലായി 100കര്‍ഷകരാണ് ആത്മഹത്യചെയ്തത്. എന്നാല്‍ കേരളത്തില്‍ ഈയിടെ പഠനം നടത്തിയ കേന്ദ്ര സംഘം 1,500ലേറെ കര്‍ഷക ആത്മഹത്യകള്‍ നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയില്‍ കേരളത്തിന് പ്രത്യേക പരിഗണന ആവശ്യമാണ്.

ഇതെല്ലാം പരിഗണിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് ചെന്നിത്തല ഫാക്സ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+