ശബരിമലയില്‍ പോയെന്ന് മറ്റൊരു കന്നഡ നടി
ബാംഗ്ലൂര്‍: ശബരിമല ക്ഷേത്രദര്‍ശനം നടത്തിയെന്ന അവകാശവാദവുമായി മറ്റൊരു കന്നഡ നടി കൂടി മുന്നോട്ടുവന്നു. കന്നഡ നടി ഗിരിജയാണ് 1987ല്‍ 35-ാം വയസില്‍ അമ്മയോടും മക്കളോടുമൊപ്പം ദര്‍ശനം നടത്തിയെന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
അന്തരിച്ച കന്നഡ നടന്‍ ലോകേഷിന്റെ ഭാര്യയായ ഗിരിജ അമ്മയോടും അമ്മായിയോടും സഹോദരപുത്രനോടും തന്റെ മക്കളും ഇപ്പോള്‍ ചലച്ചിത്രതാരങ്ങളുമായ ശ്രുജന്‍, പൂജ എന്നിവരുമോടുമൊപ്പം ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തിയെന്ന് അവകാശപ്പെട്ടു. മകള്‍ പൂജയ്ക്ക് അന്ന് 12 വയസായിരുന്നു. താന്‍ പതിനെട്ടാം പടി വശത്തുകൂടിയുള്ള മറ്റൊരു വഴിയിലൂടെയാണ് ക്ഷേത്രത്തില്‍ കടന്നത്.
1987 ഏപ്രില്‍ 13,14 തീയതികളില്‍ തങ്ങള്‍ ശബരിമല ക്ഷേത്രത്തിലുണ്ടായിരുന്നുവെന്നും ശബരിമല കയറുമ്പോള്‍ തന്നെ ആരു തടഞ്ഞില്ലെന്നും ഗിരിജ പറഞ്ഞു.












Click it and Unblock the Notifications