ശബരിമലയില്‍ പരിഹാരക്രിയ നടത്തും: ദേവസ്വം ബോര്‍ഡ്
കൊച്ചി: ശബരിമലയില്‍ നടത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തില്‍ പ്രായശ്ചിത്ത കര്‍മങ്ങളും പരിഹാരക്രിയകളും തുടര്‍ന്ന് നടത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിച്ചു.
അയ്യപ്പ വിഗ്രഹത്തില്‍ തൊട്ടുവെന്ന നടി ജയമാലയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ജൂലൈ ഏഴിന് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ കൂടുതല്‍ അന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.
പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കരുടെ നേതൃത്വത്തില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജ്യോത്സ്യന്‍ എടയ്ക്കാട്ട് വയല്‍ ജയകുമാറും മറ്റും നല്‍കിയ ഹര്‍ജയിന്മേല്‍ വാദം കേള്‍ക്കുന്ന ഹൈക്കോടതി ബെഞ്ച് മുമ്പാകെയാണ് ബോര്‍ഡ് ഇക്കാര്യം അറിയിച്ചത്.












Click it and Unblock the Notifications