60 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പിരിച്ചുവിടും: മന്ത്രി
തിരുവന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി രൂപീകരിച്ച 60 അര്‍ബന്‍ സഹകരണ ബാങ്കുകള്‍ പിരിച്ചുവിടുമെന്ന് സഹകരണമന്ത്രി ജി.സുധാകരന്‍.
ഈ ബാങ്കുകളുടെ രൂപീകരണം സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിക്കും. ചട്ടവിരുദ്ധമായാണ് രൂപീകരിച്ചതെങ്കില്‍ ബാങ്കുകളുടെ ഭരണ സമിതി ഉടന്‍ പിരിച്ചുവിടും. ബാങ്ക് രൂപീകരത്തിന് മുന്‍കൈയെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.
റിസര്‍വ് ബാങ്ക് പ്രതിനിധികളും അര്‍ബന്‍ സഹകരണ ബാങ്കുകളുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടിന് റിസര്‍വ്ബാങ്കിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് മന്ത്രി പറഞ്ഞു.












Click it and Unblock the Notifications